24.9 C
Kottayam
Friday, September 20, 2024

ഊഞ്ഞാൽ ആടുന്നതിനിടെ തൂണിളകി ദേഹത്ത്‌ വീണു; നാലു വയസുകാരന്‍ മരിച്ചു

Must read

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടയിൽ സിമന്റ് തൂണ് ഇളകി ദേഹത്ത്‌ വീണ്‌ നാലു വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.

ഋതികിന്റെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിൽ പോയതിനിടെയായിരുന്നു അപകടം. കുട്ടിയെ സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്.

വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോ​ഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ സിമന്റ് തൂണ് തകർന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് ഋതിക്. സഹോദരങ്ങൾ: റിയ രാജേഷ്, റിഥു രാജേഷ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

Popular this week