BusinessKeralaNews

22 ഒടിടി, 350ലധികം ചാനലുകള്‍;എയര്‍ടെല്‍ ഹോം വൈഫൈ കേരളത്തിലും

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്നും കമ്പനി അറിയിച്ചു.

എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയര്‍ലസ് ഇന്‍റര്‍നെറ്റ് സേവനം മാത്രമല്ല, അണ്‍ലിമിറ്റഡ് സ്ട്രീമിംഗ്, 22 ഒടിടി സേവനങ്ങള്‍, 350ലധികം ടിവി ചാനലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ചോ 8130181301 എന്ന നമ്പറില്‍ വിളിച്ചോ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ വൈഫൈ ബുക്ക് ചെയ്യാം.

കേരളത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും എയര്‍ടെല്‍ വൈ-ഫൈ എത്തിയെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ കേരള വിഭാഗം സിഒഒ അമിത് ഗുപ്ത പറഞ്ഞു. എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 22 ഒടിടികളിലേക്കും 350 ടെലിവിഷന്‍ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയര്‍ലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉള്‍പ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മനോരമ മാക്സ്, സണ്‍ നെക്‌സ്റ്റ് , ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടിവി തുടങ്ങിയ മുന്‍നിര ചാനലുകളുള്‍പ്പെടെയുള്ള പരിധിയില്ലാതെ ആസ്വദിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker