22.9 C
Kottayam
Friday, September 20, 2024

യുവതിയുടെ മേല്‍ ഓട്ടോറിക്ഷ മറിഞ്ഞു, ഓടിയെത്തിയ 13കാരിയായ മകള്‍ ഓട്ടോ ഉയർത്തി അമ്മയെ ചേർത്തുപിടിച്ചു

Must read

മംഗളൂരു: മകളുടെ ഒരുനിമിഷത്തെ അവസരോചിത ഇടപെടലിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട അമ്മയ്ക്ക് കിട്ടിയത് പുതുജീവൻ. കിന്നിഗോളി-കട്ടീൽ റോഡിൽ രാമനഗരയിൽ കഴിഞ്ഞദിവസം രാവിലെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രാജരത്നപുര സ്വദേശി ചേതനയെ അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചു.

ഇടിയിൽ മറിഞ്ഞ റിക്ഷയ്ക്ക് അടിയിൽ ചേതന കുടുങ്ങി. ഈസമയം അപകടം കണ്ട്‌ ചേതനയുടെ മകൾ ഏഴാംക്ലാസുകാരി വൈഭവി സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അപകടം നടന്നയുടനെ വൈഭവി റിക്ഷയ്ക്കരികിലേക്ക് ഓടിയെത്തുകയും റിക്ഷ ഉയർത്തി അമ്മയെ രക്ഷിക്കുകയുമായിരുന്നു. തൊട്ടടുത്ത കടയിലെ സി.സി.ടി.വി. ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിയുകയും സ്വന്തം അമ്മയെ രക്ഷിച്ച മകളുടെ വീഡിയോ വൈറലാകുകയും ചെയ്തു. അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

13-കാരിയുടെ ധീരമായ ഈ ഇടപെടൽ ശ്രദ്ധയിൽപ്പെട്ട മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ വൈഭവിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. ധീരതയ്ക്കുള്ള പ്രശംസാപത്രവും മെമന്റോയും നൽകിയും ഷാളണിയിച്ചുമാണ് വൈഭവിയെ ആദരിച്ചത്.

https://x.com/pulse_pune/status/1833094764704494010?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1833094764704494010%7Ctwgr%5E5a9fc3ac1025f8b6bfb198fbcf865c0c3a2d64c2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fgood-news%2F13-year-old-girl-lifts-autorickshaw-to-save-mother-in-karnataka-1.9895393

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week