23.5 C
Kottayam
Friday, September 20, 2024

ടിടിസി വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം;19കാരിക്ക് ദാരുണാന്ത്യം

Must read

തിരുവനന്തപുരം: ടിടിസി വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം. മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിർത്താതെ ഓടിച്ച് പോയി. വിഴിഞ്ഞം കോട്ടുകാൽ മരുതൂർ ക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും മലയിൻകീഴ്  വിളവൂർക്കൽ  ഈഴാക്കോടിൽ സേവ്യറിൻ്റെ ൻ്റെയും ലേഖ റക്സണിൻ്റെയും ഏക മകൾ ഫ്രാൻസിക (19) ആണ് മരിച്ചത്. 

സുഹൃത്തുക്കളായ കാസർകോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, ഓട്ടോ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ  കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം – ബാലരാമപുരം റോഡിൻ മുള്ള് മുക്കിന് സമീപമായിരുന്നു അപകടം. വെങ്ങാനൂർ നീലികേശി ക്ഷേത്രത്തിന് സമീപം നിന്ന് സ്കൂളിലേക്ക് പോകുന്നതിനാണ് സംഘം ഓട്ടോയിൽ കയറിയത്. മുള്ളുമുക്കിന് സമീപം എത്തിയ ഓട്ടോയെ എതിരെ തെറ്റായ ദിശയിൽ നിന്ന വന്ന ആപെ മോഡൽ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

മറിഞ്ഞ് വീണ ഓട്ടോക്കടിയിൽപെട്ട മൂന്ന് പേരെയും നാട്ടുകാർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫ്രാൻസികയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അപകട ശേഷം നിർത്താതെ പോയ ഓട്ടോയും ഡ്രെെവറേയും കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും വിഴിഞ്ഞം പോലീസ് ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week