CrimeKeralaNews

രേഷ്മയെ കൊന്നത് ശല്യം ഒഴിവാക്കാന്‍, ആരോഗ്യപ്രശ്‌നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കി: പ്രതി നൗഷിദ്

കൊച്ചി: എറണാകുളം കലൂരിൽ യുവതിയെ കൊലപ്പെടുത്തിയത് ശല്യം ഒഴിവാക്കാനെന്ന് പ്രതി നൗഷിദിന്‍റെ മൊഴി. യുവതി തന്നെ സാമ്പത്തികമായും മാസസീകമായും ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. തങ്ങൾ തമ്മിൽ മിക്ക ദിവസങ്ങളിലും വാക്കുതര്‍ക്കങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ഈ ബന്ധം ഒഴുവാക്കാനാണ് യുവതിയെ കൊന്നതെന്നും പ്രതി മൊഴി നൽകി.

തന്‍റെ ആരോഗ്യപ്രശ്‌നങ്ങൾ യുവതി സുഹൃത്തുക്കളുമായി പങ്കുവെച്ച് തന്നെ കളിയാക്കിരുന്നു. ഇതേ ചൊല്ലിയും ഇരുവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതൊക്കെയാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

രേഷ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് താൻ അപ്പാർട്ട്മെന്‍റില്‍ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷിദ് പോലീസിനോട് പറഞ്ഞു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം. എറണാകുളം നോർത്ത് പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പ്രതിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.

കേസിലെ പ്രതി നൗഷിദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ ഇന്നലെ രാത്രി 9.50 നാണ് എളമക്കരയിലെ റൂമിൽ വെച്ച് നൗഷിദ് കുത്തി കൊണ്ട് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും യുവാവുമായി കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് പ്രതി നൗഷിദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button