KeralaNews

വയനാട്ടിൽ രണ്ടര വയസുകാരി താമരക്കുളത്തിൽ വീണ് മരിച്ചു

വയനാട്: വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരി താമരക്കുളത്തിൽ വീണ് മരിച്ചു. ഹാഷിം ഷഹന ദമ്പതികളുടെ മകളായ ഷഹദ ഫാത്തിമയാണ് താമരക്കുളത്തിൽ വീണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ  വീടിനോട് ചേർന്നുള്ള താമരകുളത്തിൽ ഷഹദയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയനാട്ടില്‍ സമാനമായ മറ്റൊരു അപകട മരണവും ഉണ്ടായി. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button