EntertainmentKeralaNews

‘ഒറ്റയ്യക്കല്ല ഒപ്പമുണ്ട്’ മീനയെ ചേര്‍ത്തുപിടിച്ച് സുഹൃത്തുക്കള്‍

ചെന്നൈ:ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ ഒറ്റയ്ക്കായ തെന്നിന്ത്യൻ താരം മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം സൗഹൃദ ദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ കുടുംബസമേതം താരത്തിന്റെ വീട്ടിലെത്തിയിരുന്നു.

ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ. ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 

https://www.instagram.com/p/ChEAKs6vztg/?utm_source=ig_web_copy_link

ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന. നടിയെ വീണ്ടും അഭിനയത്തിൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കൾ. ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തിൽ കൂടെ വേണ്ടതെന്നും സിനിമാ രംഗത്ത് ഇത്തരം സൗഹൃദങ്ങൾ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button