EntertainmentKeralaNews

ജനലിനപ്പുറത്ത് അറബി കടലിന്റെ മനോഹര കാഴ്ച.. ലാലേട്ടന് പിന്നാലെ കൊട്ടാരം പോലത്തെ ഫ്ലാറ്റ് സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ

കൊച്ചി:മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആന്റണി പെരുമ്പാവൂര്‍. താരരാജാവ് മോഹന്‍ലാലിന്റെ മനസൂക്ഷിപ്പുകാരനും നിര്‍മ്മാതാവും നടനുമാണ് ആന്റണി പെരുമ്പാവൂര്‍. ലാലേട്ടന്റെ ഡ്രൈവര്‍ ആയിട്ടെത്തിയ ആന്റണി ഇന്ന് ലാലേട്ടന്റെ എല്ലാമെല്ലമാണ്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ പുതിയ വിശേഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

കൊട്ടാരസദൃശ്യമായ അതിഗംഭീര ഫ്‌ലാറ്റ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ജനല്‍ തുറന്നിട്ടാല്‍ അറബി കടലിന്റെ മനോഹരമായ വ്യൂ ഉള്ള ഫ്‌ലാറ്റ് ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നടന്‍ അനൂപ് മേനോന്‍ ആണ് ഈ ഫ്‌ലാറ്റ് ആദ്യമായി ആരാധകരെ കാണിച്ചിരിക്കുന്നത്. ഫ്‌ലാറ്റിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അനൂപ് മേനോന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ഡിലൈഫ് ആണ് ഈ ഫ്‌ലാറ്റ് ഒരുക്കിയിട്ടുള്ളത്.

കൊച്ചി കായലിനരികെ ആണ് ഫ്‌ലാറ്റ്. ആന്റണിയും ഭാര്യയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലും കൊച്ചിയില്‍ ഒരു ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ആന്റണിയും പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ ആന്റണിയെ അഭിനന്ദിക്കുന്നത്.

കൊച്ചി കുണ്ടന്നൂരിന് അടുത്താണ് ലാലേട്ടന്‍ വാങ്ങിയ ഫ്‌ലാറ്റ്. പതിനഞ്ചും പതിനാറും നിലകള്‍ ചേര്‍ത്ത് ഏകദേശം ഒമ്പതിനായിരം ചതുരശ്രയടിയുള്ള ഫ്‌ലാറ്റ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഇട്ടിമാണി എന്ന സിനിമയില്‍ അദ്ദേഹം ഉപയോഗിച്ച ലാബ്രഡാ സ്‌കൂട്ടറും ഫ്‌ളാറ്റിന്റെ മുന്നിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button