CrimeKeralaNews

കോട്ടയത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം, ചോദ്യംചെയ്ത അച്ഛനെ വെട്ടി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെ കോടാലിക്ക് വെട്ടി. സംഭവത്തില്‍ 60-കാരനെ പോലീസ് അറസ്റ്റുചെയ്തു. പാലാ പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയില്‍ വീട്ടില്‍ ടോമി(60)യെയാണ് പാലാ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ടോംസണ്‍ അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയും ഇളയ സഹോദരിയും മാത്രമുണ്ടായിരുന്നസമയം വീട്ടിലെത്തിയ പ്രതി കതകില്‍ മുട്ടിവിളിച്ചു.

ഇതുകണ്ട കുട്ടികള്‍ കതകടച്ച് മുറിക്കുള്ളിലേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വീടിനുപിന്നിലെ അടുക്കളവാതില്‍ തള്ളിത്തുറന്ന് അകത്തുകയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവംകണ്ട ഇളയകുട്ടിയുടെ നിലവിളികേട്ട് സമീപത്തെ പുരയിടത്തില്‍ പണിചെയ്തിരുന്ന അച്ഛനും ബന്ധുക്കളും ഓടിയെത്തിയതോടെ പ്രതി വീട്ടില്‍നിന്നിറങ്ങിയോടി. ഇയാളുടെ പിന്നാലെയെത്തി, മകളെ ഉപദ്രവിച്ചത് ചോദ്യംചെയ്യാന്‍ ശ്രമിച്ച കുട്ടിയുടെ അച്ഛനെ പ്രതി കോടാലിക്ക് വെട്ടുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇയാള്‍ രക്ഷപ്പെട്ടു.

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പാലാ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.സംഭവത്തില്‍ പോേക്‌സാ നിയമം, വധശ്രമം, പട്ടികജാതിപീഡനം തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പോലീസ് കേസെടുത്തത്. പാലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button