EntertainmentKeralaNews

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും,അഭയ് ഹിരണ്‍മയിയെ തേച്ചൊയെന്ന് സോഷ്യല്‍ മീഡിയ,ചിത്രത്തിന് പിന്നാലെ സൈബര്‍ ആക്രമണം

കൊച്ചി:ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രത്തിന് നേരെ സൈബര്‍ ആക്രമണം. ഇരുവരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ച ചിത്രത്തിന് നേരെയാണ് കമന്റുകള്‍ എത്തുന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്.

ചിത്രത്തിന് നേരെ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫേസ്ബുക് പോസ്റ്റിന് നേരെയാണ്.’കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്’, ‘ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി’, ‘ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ’ തുടങ്ങി മോശം കമ്മന്റുകളാണ് എത്തുന്നത്.

https://www.instagram.com/p/CeBnq19F9Cr/?utm_source=ig_web_copy_link
https://www.facebook.com/amruthaofficial/posts/563429811818525

ആസ്വാദക മനം കവരുന്ന ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കി മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന താരമാണ് ഗോപി സുന്ദര്‍. സംഗീത സംവിധായകനായും ഗായകനായുമെല്ലാം തിളങ്ങിയ ഗോപി സുന്ദറിന് നിരവധി ആരാധകരാണ് ഉള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയ്ക്കൊപ്പം വേദി പങ്കിടുന്ന സന്തോഷം പങ്കുവച്ച് ഗോപി സുന്ദര്‍ രംഗത്തെത്തിയ ചിത്രവും വലിയ ചര്‍ച്ചയായിരുന്നു.

‘എന്റെ പവര്‍ ബാങ്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപിസുന്ദര്‍ അഭയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത് ഗോപി സുന്ദറിനൊപ്പം നീല നിറത്തിലുള്ള മിനി പാര്‍ട്ടി ഡ്രസ്സ് ധരിച്ച് അതീവ ഗ്ലാമറസ് ആയാണ് അഭയ എത്തിയത്. ഗോപി സുന്ദറും അഭയ ഹിരണ്മയിയും തമ്മിലുള്ള ബന്ധം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഒരു വാലന്റൈന്‍സ് ഡേയ്ക്ക് അഭയ തന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ അഭയയുമായുള്ള ഗോപി സുന്ദറിന്റെ ബന്ധം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു.ഗോപിസുന്ദറിന്റെ പിന്നണിയില്‍ പാടിക്കൊണ്ടായിരുന്നു അഭയ ഹിരണ്മയിയുടെ സിനിമ പ്രവേശനം.

തുടര്‍ന്ന് നിരവധി ഹിറ്റ് പാട്ടുകള്‍ പാടുവാന്‍ അഭയയ്ക്ക് സാധിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമായി ഗോപി സുന്ദറും അഭയായും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുമുള്ളത്.്ടുത്തിടെയായി തനിച്ചുള്ള ചിത്രങ്ങളാണ് അഭയ് ഹിരണ്‍മയി പോസ്റ്റ് ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button