EntertainmentKeralaNews

ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകള്‍, ഐഎംഡിബി ലിസ്റ്റ്,പട്ടികയില്‍ മോഹന്‍ലാല്‍ ചിത്രവും

ജനപ്രിയ സിനിമകളുടെ വര്‍ഷാന്ത്യ ലിസ്റ്റിംഗ് നടത്തി പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി (IMDB). ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് ഐഎംഡിബി പുറത്തുവിട്ടിരിക്കുന്നത്. ആറ് ചിത്രങ്ങളുമായി ബോളിവുഡ് ലിസ്റ്റില്‍ മുന്നിലെത്തിയപ്പോള്‍ നാല് തെന്നിന്ത്യന്‍ ചിത്രങ്ങളും ഐഎംഡിബിയുടെ ആദ്യ പത്തിലുണ്ട്. ആദ്യസ്ഥാനത്തും ഒരു തമിഴ് ചിത്രമാണെന്ന പ്രത്യേകതയും ഈ ലിസ്റ്റിനുണ്ട്.

തമിഴ് ചിത്രം ജയ് ഭീം ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. സൂര്യയുടെ ജയ് ഭീമിനെക്കൂടാതെ വിജയ് ചിത്രം മാസ്റ്റര്‍, ധനുഷ് നായകനായ കര്‍ണ്ണന്‍ എന്നീ ചിത്രങ്ങളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രം ഷേര്‍ഷാ ആണ് ലിസ്റ്റില്‍ രണ്ടാമത്. സൂര്യവന്‍ശി, സര്‍ദാര്‍ ഉദ്ധം, മിമി, ഷിദ്ദത്ത്, ഹസീന്‍ ദില്‍റുബ എന്നിങ്ങനെയാണ് മറ്റ് ബോളിവുഡ് എന്‍ട്രികള്‍. ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഒരു പ്രധാന ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലര്‍ ചിത്രം ദൃശ്യം 2 ആണ് ഇത്. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് ദൃശ്യം 2. 

നേരത്തെ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലും ദൃശ്യം 2 ഇടംപിടിച്ചിരുന്നു. ദൃശ്യം 2നൊപ്പം ജയ് ഭീം, ഷേര്‍ഷാ, മാസ്റ്റര്‍, സൂര്യവന്‍ശി എന്നീ ചിത്രങ്ങളും ഗൂഗിളിന്‍റെ മോസ്റ്റ് സെര്‍ച്ച്ഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. 

ഐഎംഡിബിയുടെ ജനപ്രിയ സിനിമാ ലിസ്റ്റ് 2021

1 ജയ് ഭീം

2 ഷേര്‍ഷാ

3 സൂര്യവന്‍ശി

4 മാസ്റ്റര്‍

5 സര്‍ദാര്‍ ഉദ്ധം

6 മിമി

7 കര്‍ണ്ണന്‍

8 ഷിദ്ദത്ത് 

9 ദൃശ്യം 2

10 ഹസീന്‍ ദില്‍റുബ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button