KeralaNews

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ് എതിരായ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐയുടെ പിന്തുണയോടെയാണ് ചെയര്‍പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരായ അവിശ്വാസം പാസായത്. രാവിലെ 11ന് ആരംഭിച്ച ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു.

15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു.

കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും പങ്കെടുത്തു. അവിശ്വാസപ്രമേയം പാസായതോടെ ഈരാറ്റുപേട്ടയില്‍ യു ഡി എഫ് ഭരണം പ്രതിസന്ധിയിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button