Home-bannerKeralaPoliticsRECENT POSTS

ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; പാലാ സീറ്റില്‍ അയവ് വരുത്തി ജോസഫ് വിഭാഗം

കോട്ടയം: ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതിക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം പാലാ സീറ്റിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി കഴിഞ്ഞു. കെ. എം മാണിയുടെ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം ജോസ് കെ. മാണി വിഭാഗത്തിന് തീരുമാനിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകരുതെന്ന യു.ഡി.എഫിന്റെ കര്‍ശന നിര്‍ദ്ദേശം ജോസഫ് വിഭാഗം അംഗീകരിക്കുകയായിരുന്നു.

ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാത്ത സാഹചര്യത്തില്‍ പാലാ സീറ്റില്‍ ആവശ്യം ഉന്നയിക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചിരിന്നു. എന്നാല്‍ യു.ഡി.എഫ് ഇടപെട്ടതോടെ ഈ നീക്കത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്മാറുകയായിരിന്നുവെന്നാണ് സൂചന. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചകള്‍ക്കും ഇരുവരും തയ്യാറായിട്ടില്ല. ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിക്കെതിരെ പരാതികള്‍ നല്കുകയാണ് ജോസഫ് വിഭാഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button