CrimeNews

49ാം റണ്‍സില്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയടിച്ച് പൊളിച്ച് ബാറ്റ്‌സ്മാന്‍; മര്‍ദ്ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ക്രിക്കറ്റ് കളിക്കിടെ ഔട്ടായതില്‍ പ്രകോപിതനായ ബാറ്റ്‌സ്മാന്‍ ഫീല്‍ഡറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഗുരുതരാവസ്ഥയിലായ ഫീല്‍ഡര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. സച്ചിന്‍ പരാഷാര്‍(23) എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

സച്ചിനെ മര്‍ദിച്ച സഞ്ജയ് പാലിയയെ(23) പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മത്സരത്തില്‍ 49 റണ്‍സ് എടുത്ത സഞ്ജയ് പാലിയെ ഫിഫ്റ്റി അടിക്കുക മുന്‍പ് സച്ചിന്‍ ഔട്ടാക്കിയതാണ് ആക്രമണത്തിന് കാരണം. 50 റണ്‍സ് തികയ്ക്കാന്‍ ബാറ്റ് വീശിയ സഞ്ജയെ സച്ചിന്‍ ക്യാച്ച് എടുത്ത് പുറത്താക്കിയിരുന്നു.

ഇതോടെ പ്രകോപിതനായ സഞ്ജയ് ബാറ്റ് കൊണ്ട് സച്ചിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ബാറ്റ് കൊണ്ട് തലയ്ക്ക് നിരവധി തവണ അടിക്കുകയായിരുന്നു എന്നാണു ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സഹതാരങ്ങള്‍ സഞ്ജയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു.

മര്‍ദനമേറ്റ് അവശനായ സച്ചിന്‍ രക്തം വാര്‍ന്ന് തളര്‍ന്നു വീണു. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.സംഭവശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button