Home-bannerKerala
ബിനോയ്ക്കെതിരായ കേസ് ജനുവരിയില്‍ അറിഞ്ഞിരുന്നു: കോടിയേരി,ഭാര്യ ഇടപെട്ടത് അമ്മ എന്ന രീതിയില്‍,കോടികള്‍ നല്‍കാനുണ്ടായിരുന്നെങ്കില്‍ ഈ കേസും ഉണ്ടാകില്ലായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: മകന് ബിനോയ്ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ അറിഞ്ഞിരുന്നതായി സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ജനുവരിയില്‍ ബിനോയിയുടെ പേരില്‍ നോട്ടീസ് വന്നിരുന്നു.അമ്മയെന്ന രീതിയില്‍ വിനോദിനി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.എന്നാല്‍ ബിനോയ് എല്ലാം നിഷേധിച്ചു.രേഖകള്‍ വ്യാജമാണെന്നാണ് അറിയിച്ചത്.മകന് ദുബായിയില്‍ കെട്ടിട നിര്മ്മാണ് ബിസിനസ് ആയിരുന്നുവെന്നും കോടിയേരി അറിയിച്ചു. ആദ്യം കാര്യങ്ങള്‍ നല്ല രീതിയില്‍ പോയി.പിന്നീട് ബിസിനസ് പൊളിഞ്ഞു കടമായി.അതിനാണ് ദുബായില്‍ നിന്ന് കടംവാങ്ങിയത്.കോടികള്‍ നല്‍കാനുണ്ടായിരുന്നെങ്കില്‍ ഈ കേസും വരില്ലായിരുന്നല്ലോയെന്നും കോടിയേരി പറഞ്ഞു.കേസിനെ നിയമപരമായി ബിനോയി തന്നെ നേരിടും പാര്‍ട്ടി എന്ന രീതിയില്‍ ഒരു സഹായവും നല്‍കില്ലെന്നും കോടിയേരി ആവര്‍ത്തിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News