Home-bannerKeralaNewsRECENT POSTS

ട്രാക്ക് നവീകരണം: റദ്ദാക്കിയ പാസഞ്ചറുകള്‍ ഇവയാണ്‌

കൊച്ചി: ആലപ്പുഴ-എറണാകുളം റൂട്ടിലോടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലൈ എട്ടുവരെയാണ് ട്രാക്ക് നവീകരണത്തേത്തുടര്‍ന്നാണ് ചില ട്രൈയിനുകള്‍ റദ്ദാക്കിയത്. ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍(56381),കായംകുളം-എറണാകുളം പാസഞ്ചര്‍(56382) എന്നീ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു(66303),കൊല്ലം-എറണാകുളം മെമു(66302) ട്രെയിനുകള്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ സര്‍വീസ് നടത്തില്ല.കായംകുളം എറണാകുളം പാസഞ്ചറുകള്‍ തുറവൂരിലോ കുമ്പളത്തോ 35 മിനിട്ട് പിടിച്ചിട്ടേക്കാമെന്നും റെയില്‍വേ വ്യക്തമാക്കി.എറണാകുളം-കുമ്പളം പാതയിലാണ് ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker