ഒല്ലൂര്‍: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിനിടെ പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീ പടര്‍ന്ന് സ്കൂട്ടര്‍ കത്തി നശിച്ചു.
ഒല്ലൂര്‍ സെന്ററിലെ ദുര്‍ഗാ ഹോട്ടല്‍ ഉടമ സുനിയുടെ സ്കൂട്ടറിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ ഒല്ലൂര്‍ സെന്ററില്‍ യാത്രയ്ക്ക് നല്കിയ സ്വീകരണത്തിനിടെ പ്രവര്‍ത്തകര്‍ കത്തിച്ച പടക്കത്തില്‍ നിന്നാണ് സ്കൂട്ടറിന് തീപിടിച്ചത്.
കൂട്ടിയിട്ട് കത്തിച്ച പടക്കത്തില്‍ നിന്ന് പടര്‍ന്ന തീയില്‍ നിന്ന് സ്കൂട്ടറിന്റെ സീറ്റ് കത്തിപോയി. ഹോട്ടലില്‍ നിന്നും പരിസരങ്ങളിലെ കടകളില്‍ നിന്നും വെള്ളം ഒഴിച്ച് പ്രദേശവാസികള്‍ തീ കെടുത്തിയെങ്കിലും സ്കൂട്ടര്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News