BusinessKeralaNews

ഉപയോക്താക്കള്‍ ഉപേക്ഷിച്ചത് എട്ടുലക്ഷം ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍,ഡെപ്പോസിറ്റായി മടക്കി നല്‍കാനുള്ളത് 20 കോടിയോളം,കണക്കുകള്‍ പുറത്ത്

കൊച്ചി: മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ലാന്‍ഡ് ഫോണുകള്‍ വിസ്മൃതിയിലേക്ക്. ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2017 മുതല്‍ ഇതുവരെ 8,12,971 പേര്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചതായാണ് ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറുടെ ഓഫീസില്‍നിന്നുള്ള കണക്കുകള്‍ പറയുന്നത്.

ഉപഭോക്താക്കള്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചെങ്കിലും അവര്‍ ഡെപ്പോസിറ്റായി നല്‍കിയ 20.40 കോടിയോളം രൂപ ബി.എസ്.എന്‍.എല്‍. തിരികെനല്‍കിയിട്ടില്ല. ഒ.വൈ.ടി. സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 2,30,185 രൂപ തിരികെനല്‍കാനുണ്ട്.

പ്രോപ്പര്‍ ചനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

ലാന്‍ഡ് ഫോണിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനായാണ് ഓണ്‍ യുവര്‍ ടെലഫോണ്‍ (ഒ.വൈ.ടി.) സ്‌കീം നടപ്പാക്കിയത്. മൊബൈലും ഇന്റര്‍നെറ്റുമൊക്കെ വ്യാപകമായതോടെയാണ് ലാന്‍ഡ് ഫോണുകളുടെ പ്രതാപത്തിന് ഭീഷണിയായത്.

മത്സരം ശക്തമായതോടെ ഉപഭോക്താക്കളെ വിളിച്ച് കണക്ഷന്‍ നല്‍കുന്ന സാഹചര്യത്തിലേക്ക് ബി.എസ്.എന്‍.എല്‍. മാറിയിരുന്നു. സ്വകാര്യ ടെലഫോണ്‍ ദാതാക്കളുമായുള്ള മത്സരത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലും ദുര്‍ബലമായതോടെ ഈ ശ്രമങ്ങളും ഇല്ലാതായി.

ലാന്‍ഡ് ഫോണ്‍ ഉപേക്ഷിച്ചതിന്റെ കണക്ക്

2017 ഏപ്രില്‍മുതല്‍ ഡിസംബര്‍ വരെ 82,606

20181, 01,629

20191, 64,347

20201, 94,129

20212, 36,260

2022 മേയ് വരെ 34,000

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker