ചെന്നൈ: പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ കടലൂരില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സാങ്വി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. എല്ലാവരും കുച്ചിപ്പാളയം കുറുഞ്ഞിപ്പാഡി സ്വദേശികളാണെന്നാണ് വിവരം.
ഉച്ചയ്ക്ക് 12.45ഓടെയാണ് പെണ്‍കുട്ടികള്‍ ചെക്ക് ഡാമില്‍ കുളിക്കാനെത്തിയത്. ഇതിനിടെ കൂട്ടത്തില്‍ പ്രായം കുറഞ്ഞവര്‍ ചുഴിയില്‍പ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് കുട്ടികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പിന്നാലെ അഗ്‌നിരക്ഷാസേനയെത്തിയാണ് ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News