InternationalNews
അമേരിക്കയില്‍ അലാസ്കയ്ക്ക് സമീപം ഭൂചലനം,7.4 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
വാഷിങ്ടൻ: യുഎസിലെ അലാസ്കയ്ക്ക് സമീപം കടലിൽ ഉണ്ടായ ഭൂചലനത്തേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവം ഉപരിതലത്തിൽനിന്ന് 9.3 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ ട്വീറ്റ് ചെയ്തു. അലാസ്കൻ ഉപദ്വീപിലാകെ പ്രകമ്പനം രേഖപ്പെടുത്തിയെങ്കിലും ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല.
Notable quake, preliminary info: M 7.4 – 106 km S of Sand Point, Alaska https://t.co/ftepDWDKb7
— USGS Earthquakes (@USGS_Quakes) July 16, 2023
ശാന്തസമുദ്രത്തിലെ സജീവ അഗ്നിപർവത മേഖലയായ റിങ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്ക. 1964ല്‍ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്കയിലെ ഏറ്റവും വലിയ ഭൂചലനം. അലാസ്ക, അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിലുണ്ടായ സുനാമിയിൽ 250ലേറെ മരണവും അന്ന് റിപ്പോർട്ടു ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News