പത്തനംതിട്ട: ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചിറ്റാര്‍ കൊടുമുടി സ്വദേശി അട്ടത്തോട് പടിഞ്ഞാറെ കോളനി ഓലിക്കല്‍ വീട്ടില്‍ രത്നാകരന്(57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രത്നാകരന്റെ ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ശാന്ത രത്നാകരന്റ തലക്ക് കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികള്‍ ഇയാളെ നിലയ്ക്കല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ഒന്നര വര്‍ഷമായി രത്നാകരന് ശാന്തക്കൊപ്പമാാണ് താമസിച്ചുവരുന്നത്. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം ശാന്ത ഇയാളെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News