യുഎസിൽ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും: ഗതാഗത സംവിധാനങ്ങൾ താറുമാറായി,5500 വിമാനങ്ങൾ റദ്ദാക്കി
ഷിക്കാഗോ: കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റിനേയും തുടര്‍ന്ന് യു.എസില്‍ ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 40 ഡ്രിഗ്രയില്‍ മഞ്ഞുവീണതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ നിര്‍ത്തിലാക്കുകയും ഹൈവേകള്‍ അടയ്ക്കുകയും ചെയ്തു. ഗതാഗതസംവിധാനങ്ങള്‍ താറുമാറിലായതോടെ ക്രിസ്മസ് യാത്രകളെയാണ് പ്രധാനമായും ബാധിച്ചത്.
ആര്‍ടിക് മേഖലയില്‍ നിന്നുള്ള കനത്ത മഞ്ഞ് രാജ്യത്തിന്റെ മധ്യഭാഗത്തായി ഉറഞ്ഞുകൂടുകയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മഞ്ഞുവീഴ്ചാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുറത്തിറങ്ങാന്‍ ശ്രമിക്കുന്ന ആര്‍ക്കും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അതിശൈത്യം മൂലമുള്ള ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പ് ഉണ്ട്.
നിങ്ങള്‍ കുട്ടികളായിരുന്ന കാലത്തെപ്പോലുള്ള മഞ്ഞല്ല. ഇത് ഗുരുതരമായ അവസ്ഥായാണെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. വടക്കന്‍ ഭാഗത്തുള്ള ഐ-90 ഹൈവേ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരുന്നു. വെള്ളിയാഴ്ചവരെ ഇത് തുറക്കാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാമെന്ന് അധികൃതര്‍ അറിയിച്ചു.
പെന്നിങ്ടണ്ണിലെ റാപിഡ് സിറ്റിയില്‍ നൂറിലേറെ ബൈക്ക് യാത്രക്കാന്‍ കുടുങ്ങിക്കിടക്കുയാണ്. 22,000 വിമാനങ്ങള്‍ വൈകിയതായും 5,500 സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയെന്നുമാണ് കണക്ക്.
ബോംബോജെനിസിസ് എന്ന പ്രക്രിയ വഴി മഞ്ഞുവീഴ്ച ബോംബ് ചക്രവാതമാവാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്കുവെതര്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുള്ള മഞ്ഞുവീഴ്ചയായ സ്നോ സ്‌ക്വാള്‍ ഉണ്ടാവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മധ്യസമതലങ്ങള്‍ മുതല്‍ മധ്യ അത്ലാന്റിക്- വടക്ക് കിഴക്കന്‍ ഭാഗത്ത് ഇത് സംഭവിച്ചിരിക്കാമെന്നോ, ഉടന്‍ സംഭവിച്ചേക്കാമെന്നോയാണ് കരുതുന്നത്.