KeralaNews

കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

കല്ലമ്പലം : തോട്ടയ്ക്കാട് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ കാറിന് തീപിടിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന വിവരം പൊലീസ് നല്‍കുന്നു. കെഎല്‍ 02 ബികെ 9702 എന്ന നമ്ബര്‍ കാറാണ് അപകടത്തില്‍പെട്ടത്. ചൊവാഴ്ച രാത്രി 10.45 ഓടെയാണ് അപകടം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button