NationalNews

ബിജെപി അടയ്‌ക്കേണ്ടത് 4600 കോടി, ആദായനികുതി വകുപ്പിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന്‌ കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സി.പി.ഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സി.പി.ഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

കോൺഗ്രസിന് 1823.08 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് നൽകിയതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ കാരണമില്ലാതെ ലക്ഷ്യംവെക്കുകയാണെന്ന് കോൺഗ്രസ് നേതാവും പാർട്ടി ട്രഷററുമായ അജയ് മാക്കൻ പറഞ്ഞു. ബി.ജെ.പിയും ആദായനി കുതിയുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും 4,600 കോടിയിറേലെ രൂപ അടക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഞങ്ങൾക്കെതിരേ ആരോപിക്കപ്പെടുന്നത് പോലെയുള്ള എല്ലാ തരത്തിലുള്ള ലംഘനങ്ങളും ബിജെപിയും നടത്തിയിട്ടുണ്ട്. പിഴയായി 4600 കോടി രൂപയാണ് ബിജെപി അടയ്‌ക്കേണ്ടത്. ഈ പണം ബിജെപിയിൽ നിന്ന് തിരികെ പിടിക്കാൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തയ്യാറാകണം- അജയ് മാക്കൻ പറഞ്ഞു. ബിജെപി നികുതി ഭീകരതയില്‍ മുഴുകിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഐ.ടി. വകുപ്പിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker