കൊച്ചി: ആലുവയിലെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പതിനഞ്ചും പതിനാറും പതിനെട്ടും പ്രായമുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്. തൃശ്ശൂർ പുതുക്കാട് വെച്ച് കെഎസ്ആർടിസി ബസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാൻ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് വനിതാപൊലീസുകാരുൾപ്പെട്ട സംഘം തിരിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് ഇന്നലെ അർധരാത്രി പെൺകുട്ടികൾ ഇറങ്ങിപ്പോയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News