KeralaNews

മദീന സന്ദര്‍ശിച്ച് മടങ്ങവെ വാഹനാപകടത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്തു പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണു മരിച്ചത്.

മദീന-ജിദ്ദ ഹൈവേയില്‍ അംനയിലായിരുന്നു അപകടം. മദീന സന്ദര്‍ശിച്ച് ജിദ്ദയിലേക്കു മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൂത്ത കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker