പത്തനംതിട്ട: ജില്ലയില്‍ ഇന്ന് (23) 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍. 2)ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍. 3)ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 45 വയസുകാരന്‍.
4)ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 38 വയസുകാരന്‍. 5)ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 54 വയസുകാരന്‍.6)ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍, പറക്കോട് സ്വദേശിയായ 13 വയസുകാരന്‍.7) ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍, പറക്കോട് സ്വദേശിയായ 8 വയസുകാരന്‍.
8)ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍, പറക്കോട് സ്വദേശിനിയായ 40 വയസുകാരി.9)ജൂണ്‍ 12 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 49 വയസുകാരന്‍.10)ജൂണ്‍ 14 ന് യു.എ.ഇ.യില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 56 വയസുകാരന്‍.11)ജൂണ്‍ 11 ന് ബഹ്‌റിനില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 54 വയസുകാരന്‍.
12)ജൂണ്‍ 10 ന് ദുബായില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 27 വയസുകാരന്‍.13)ജൂണ്‍ ആറിന്് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 75 വയസുകാരി. 14)ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 45 വയസുകാരന്‍. 15) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 16 വയസുകാരന്‍.
16)ജൂണ14ന് ഖത്തറില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 44 വയസുകാരന്‍. 17)ജൂണ്‍ 15 ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ 49 വയസുകാരന്‍. 18) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 32 വയസുകാരന്‍. 19)ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 59 വയസുകാരി.
20)ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ ആറു വയസുകാരന്‍. 21)ജൂണ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 32 വയസുകാരി. 22)ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 42 വയസുകാരി. 23)ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 18 വയസുകാരന്‍. 24)ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 47 വയസുകാരന്‍.
25)ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശിയായ 29 വയസുകാരന്‍. 26) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ മരാമണ്‍ സ്വദേശിയായ 30 വയസുകാരന്‍. 27)ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 40 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് (23) രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (23) ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 145 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1172 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന്(23) 337 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 13078 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (23) 383 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു(23) വരെ അയച്ച സാമ്പിളുകളില്‍ 220 എണ്ണം പൊസിറ്റീവായും 11570 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 943 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.