ചെന്നൈ: പ്രേക്ഷകരുടെ പ്രിയ നടി നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും ജൂണ്‍ ഒന്‍പതിനാണ് വിവാഹിതരായത്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം. ആരാധകര്‍ ഇവരുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ലിക്സിനായിരുന്നു ഇവരുടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്സ് അവകാശം സ്വന്തമാക്കിയത്.
ഇപ്പോഴിതാ നയന്‍താരയുടെയും വിഗ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ലിക്സ് പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹചിത്രങ്ങള്‍ വിഗ്‌നേഷ് ശിവന്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഗ്‌നേഷ് ശിവന്‍. ഇക്കാരണത്താലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷമാണ് വിഘ്നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്.
ഷാരൂഖ് ഖാന്‍, രജനികാന്ത്, സൂര്യ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഗ്‌നേഷ് പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹ വീഡിയോ സംവിധാനം ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഘ്നേഷ് പുറത്ത് വിട്ടിരുന്നു.
തെന്നിന്ത്യന്‍ സിനിമ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടി നയന്‍താരയുടെയും വിഗ്‌നേഷ് ശിവന്റെയും. ചെന്നൈയില്‍ വച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. അടുത്തിടെ ഒരു മാസം തികഞ്ഞ വേളയില്‍ വിഗ്‌നേഷ് വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്വപ്നസദൃശ്യമായ വേദിയിലായിരുന്നു ഇവരുടെ വിവാഹം
ഈ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളും വേദിയുടെ പ്രത്യേകതയും ഭക്ഷണ വിഭവങ്ങളും പങ്കെടുത്ത അതിഥികളുമെല്ലാം വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് നയന്‍സോ ഭര്‍ത്താവോ കയ്യില്‍ നിന്നും ഒരു രൂപ പോലും മുടക്കിയില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എങ്കില്‍ പിന്നെ എങ്ങനെ ചെലവ് നടത്തി എന്ന കാര്യവും പുറത്തുവന്നുകഴിഞ്ഞു
നയന്‍താരയും വിഗ്‌നേഷും വിവാഹത്തിന് പണം മുടക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ചെലവുകള്‍ക്കെല്ലാം നെറ്റ്ഫ്‌ലിക്‌സ് പണം ചെലവഴിച്ചു. ഈ ചെലവുകളില്‍ മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുന്നതും ഉള്‍പ്പെടുന്നുകൂടാതെ കടല്‍ത്തീരത്ത് ഒരു വലിയ ഗ്ലാസ് കൊട്ടാരം സ്ഥാപിച്ചു. ഒരു സെറ്റിന് 3500 രൂപ വിലയുള്ള ഭക്ഷണം, വിലകൂടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവയും വിവാഹ പരിപാടിക്കായി മുംബൈയില്‍ നിന്ന് ക്രമീകരിച്ചിരുന്നു.
മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് വിവാഹം നടന്നത്. താലിയെടുത്തു നല്‍കിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്‍, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു.സംവിധായകന്‍ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നല്‍കിയത്. കത്തല്‍ ബിരിയാണി എന്ന പേരില്‍ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകര്‍ഷണം.