ഭോപ്പാല്‍: മധ്യപ്രദേശില്‍ 16കാരിയായ പെണ്‍കുട്ടിയെ 23കാരനായ യുവാവ് പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം. അതേസമയം, സംഭവമറിഞ്ഞ ഗ്രാമീണര്‍ ഇരയായ പെണ്‍കുട്ടിയെയും പ്രതിയായ യുവാവിനെയും കയറില്‍ കെട്ടി ഗ്രാമത്തിലൂടെ പരസ്യമായി നടത്തുകയും ”ഭാരത് മാതാ കി ജയ്” എന്ന മുദ്രാവാക്യം മുഴക്കി ഇരുവരെയും മര്‍ദിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രദേശവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞു പോലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ 23കാരനെതിരെയും ഗ്രാമീണര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ കേസ് നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News