CrimeNews

എട്ടാം ക്ലാസുകാരിയെ സ്‌കൂള്‍ ശുചിമുറിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി; 20കാരനായി തിരച്ചില്‍

രാജ്‌കോട്ട്: വിവാഹ വാഗ്ദാനം നല്‍കി എട്ടാം ക്ലാസുകാരിയെ 20കാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. 15കാരിയുടെ മാതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

നേപ്പാള്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം വര്‍ഷങ്ങളായി ഗുജറാത്തിലെ രാജ്‌കോട്ടിലാണ് താമസം. സൂറത്ത് സ്വദേശിയായ പ്രതി പെണ്‍കുട്ടി പീഡനത്തിന് ഇരയായ സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ അടുത്ത ബന്ധു കൂടിയാണ്. മാസങ്ങള്‍ക്ക് മുമ്പ് സെക്യൂരിറ്റി ജീവനക്കാരനൊപ്പം താമസിക്കാന്‍ 20കാരന്‍ എത്തിയതോടെയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.

തുടര്‍ന്ന്, പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയ പ്രതി സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവ് സൂറത്തിലേക്ക് തിരിച്ചുപോയി. ജൂണ്‍ 12ന് പെണ്‍കുട്ടി ഇയാളെ അന്വേഷിച്ച് സൂറത്തിലെത്തി പ്രതിയുമായി കണ്ടുമുട്ടിയിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ഇയാള്‍ പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയെ തിരക്കി മാതാപിതാക്കളും സൂറത്തിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കുടുംബം രാജ്‌കോട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് പെണ്‍കുട്ടി കുടുംബത്തെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button