News
മെക്സിക്കോയില്‍ വെടിവയ്പ്; 19 പേര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: സെന്റര്‍ മെക്സിക്കോയിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരുഉത്സവ പരിപാടിക്കിടെയയിരുന്നു ആക്രണം.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവയ്പിനുണ്ടായ കാരണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
മെക്സിക്കോയില്‍ കലാപങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാന്‍. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകാം വെടിവയ്പിന് കാരണമായതെന്നും സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News