കാസർഗോഡ് : ജില്ലയിൽ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ഇന് കോവിഡ് സ്ഥിരികരിച്ചത്. ഒരു സ്ത്രീയ്ക്കും 17 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു
. മഹാരാഷ്ട്രയ്ക്കു പുറമേ കുവൈത്ത്(2), ഖത്തര്‍(1), ഷാര്‍ജ(1), തമിഴ്‌നാട്(1) എന്നിവടങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി .
മഹാരാഷ്ട്രയില്‍ നിന്ന് മെയ് 23 ന് ട്രെയിനില്‍ വന്ന 41 വയസ്സുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ബസിന് വന്ന 51 വയസ്സുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 17 ന് കാറില്‍ വന്ന 54 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 39 വയസ്സുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 48 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 23 ന് ബസില്‍ വന്ന 38 വയസ്സുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 42 വയസ്സുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 22 ന് ബസില്‍ വന്ന 45 വയസ്സുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 18 ന് ബസില്‍ വന്ന 40 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 17 ന് ബസില്‍ വന്ന 37 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 18 ന് ബസില്‍ വന്ന 29 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ബസില്‍ വന്ന 28 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 17 ന് ബസില്‍ വന്ന 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 20 ന് തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ വന്ന 23 വയസുള്ള കോടോം ബേളൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
മെയ് 20 ന് കുവൈത്തില്‍ നിന്ന് വന്ന 48 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, മെയ് 19 ന് കുവൈത്തില്‍ നിന്ന് വന്ന 31 വയസ്സുള്ള കുറ്റിക്കേല്‍ പഞ്ചായത്ത് സ്വദേശി, മെയ് 24 ഷാര്‍ജയില്‍ നിന്ന് വന്ന 59 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ഖത്തറില്‍ നിന്ന് വന്ന കുമ്പള പഞ്ചായത്തിലെ 24 വയസ്സുള്ള സ്ത്രിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍
നിരീക്ഷണത്തിലുള്ളത് 3616 പേര്‍.
വീടുകളില്‍ 3065 പേരും ആശുപത്രികളില്‍ 551 പേരുമുള്‍പ്പെടെ ജില്ലയില്‍ 3616 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 39 പേരാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.