31.1 C
Kottayam
Sunday, November 24, 2024

ഇന്ത്യയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്; പൊലിഞ്ഞത് 40,000 ജീവനുകള്‍

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1970 മുതല്‍ 2019 വരെയുള്ള 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്. 40,000 പേര്‍ക്കാണു ചുഴലിക്കാറ്റിനെ തുടര്‍ന്നു ജീവഹാനി ഉണ്ടായതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠനത്തില്‍ വ്യക്തമാകുന്നു.

അമ്പതു വര്‍ഷത്തിനിടെ 7063 തീവ്ര കാലാവസ്ഥാ ദുരന്തങ്ങളാണ് രാജ്യത്തുണ്ടായത്. 1,41,308 പേര്‍ മരിച്ചു. ഇതില്‍ 40,358 പേര്‍(28 ശതമാനം) ചുഴലിക്കാറ്റ് മൂലമാണു മരിച്ചത്. 65,130 പേര്‍ക്കു പ്രളയത്തില്‍ ജീവന്‍ നഷ്ടമായി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍, ശാസ്ത്രജ്ഞരായ കമല്‍ജിത് റേ, എസ്.എസ്. റേ, ആര്‍.കെ. ഗിരി, എ.പി. ഡിമ്രി എന്നിവരാണു റിസര്‍ച്ച് പേപ്പര്‍ തയാറാക്കിയത്.

ഈ മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റില്‍ അമ്പതോളം പേര്‍ മരിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായി. കിഴക്കന്‍ മേഖലയിലുണ്ടായ യാസ് ചുഴലിക്കാറ്റില്‍ മരണം കുറവാണെങ്കിലും വ്യാപക നാശമുണ്ടായി.

1971ല്‍ ബംഗാളില്‍ ഉള്‍ക്കടലില്‍ ആറാഴ്ചയ്ക്കിടെ നാലു ചുഴലിക്കാറ്റുകള്‍ രൂപമെടുത്തു. സെപ്റ്റംബര്‍ അവസാനത്തിനും നവംബര്‍ ആദ്യ വാരത്തിനും ഇടയിലായിരുന്നു ചുഴലിക്കാറ്റുകള്‍ രൂപമെടുത്തത്. 1971 ഒക്ടോബര്‍ 30ന് ഒഡീഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 10,000 പേരാണു മരിച്ചത്. പത്തുലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി.

ബംഗാള്‍ ഉള്‍ക്കടലില്‍ 1977 നവംബര്‍ ഒമ്പതിനും 20നും ഇടയില്‍ രണ്ടു ചുഴലിക്കാറ്റുകള്‍ ഉണ്ടായി. ചിരാല ചുഴലിക്കാറ്റ് എന്നു പേരുള്ള രണ്ടാമത്തേതായിരുന്നു നാശം വിതച്ചത്. 10,000 പേരാണ് അന്നു മരിച്ചത്. കോടികളുടെ കൃഷി നാശമുണ്ടായി. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു.

1970-1980 കാലത്ത് മാത്രം ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇരുപതിനായിരത്തിലധികം പേരാണു മരിച്ചത്. 2010-2019 കാലത്ത് മരണനിരക്കില്‍ 88 ശതമാനം കുറവുണ്ടായി. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായതോടെയാണു ചുഴലിക്കാറ്റ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുജ്ഞജയ് മഹാപാത്ര പറഞ്ഞു. മുന്പ് വന്‍ ചുഴലിക്കാറ്റുമൂലം മരണം സംഭവിക്കുമായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ കടപുഴകിയും വീടു തകര്‍ന്നുമാണ് മരണമുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,'

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി...

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ പ പരിശോധിക്കുമെന്ന് വി.ഡി സതീശൻ

തൃശൂർ: ചേലക്കര തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയപ്പോള്‍ ദൗര്‍ബല്യം പരിശോധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. തോല്‍ക്കുമെന്ന്...

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു....

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.