കൊച്ചി: കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ് പൂളില്‍ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥി ജോഷ്വാ(17) ആണ് മരിച്ചത്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഫ്‌ളാറ്റില്‍നിന്ന് വീണതാണോ മറ്റേതെങ്കിലും രീതിയിലാണോ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. രാത്രി 12 മണിയോടുകൂടിയാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ജോഷ്വായുടെ കുടുംബം താമസിക്കുന്നത്. ജോഷ്വായെ രാത്രി 11 മണിക്ക് സഹോദരനൊപ്പം കിടന്നുറങ്ങുന്നതായി കണ്ടതായാണ് വീട്ടുകാരുടെ മൊഴി.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News