KeralaNews

രഹസ്യബന്ധം തകർന്നു, സ്വകാര്യ ചിത്രങ്ങൾ ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 17 ലക്ഷം തട്ടിയെടുത്തു

മുംബൈ:സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നു യുവാവ് 17 ലക്ഷം രൂപ തട്ടിയെടുത്തു. പ്രതി അക്ഷയ് സിങ്ങിനെതിരെയും ഇയാളുടെ രണ്ടു ബന്ധുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. 32 വയസ്സുകാരിയായ യുവതിയുടെ ഭർത്താവിനെ സ്വകാര്യ ചിത്രങ്ങൾ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്.

10 വർഷം മുൻപ് വിവാഹിതയായ യുവതി രണ്ടു വർഷത്തോളം അക്ഷയുമായി രഹസ്യബന്ധം പുലർത്തിയിരുന്നു. പിന്നീട് ഇരുവരും അകന്നതോടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് അക്ഷയ് ഭീഷണി തുടങ്ങി. മാസതോറും ഇയാൾക്ക് പതിനായിരം രൂപ ചെലവിനായി നൽകാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു.

കൊടുക്കാൻ പണമില്ലാതായപ്പോൾ, തന്റെ ആഭരണങ്ങൾ പണയം വയ്ക്കാനും അക്ഷയുടെ ബന്ധുവായ സുനിത എന്ന സ്ത്രീയിൽനിന്നുൾപ്പെടെ കടം വാങ്ങാനും തുടങ്ങി. സുനിതയിൽനിന്നു മൂന്നു ലക്ഷം രൂപ കടം വാങ്ങി. അഞ്ച് ലക്ഷം രൂപയ്ക്ക് തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണയം വച്ചു.

സുനിതയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയെങ്കിലും വീണ്ടു പണം നൽകണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. അക്ഷയും സുനിതയും ചേർന്ന് വ്യാഴാഴ്ച തന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി.

അവിടെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചെന്നും താൻ അവർക്ക് 10 ലക്ഷം രൂപ നൽകാനുണ്ടെന്ന പറയുന്ന വിഡിയോ നിർബന്ധിച്ച് ചിത്രീകരിച്ചതായും യുവതി പറയുന്നു. ഭീഷണിയും ശല്യവും തുടർന്നതിനാൽ ഭർത്താവിനേയും ഏതാനും അടുത്ത ബന്ധുക്കളെയും അറിയിക്കുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker