ഡൽഹി: ജമ്മുവിലെ രജൗരി ജില്ലയിൽ ആളുകൾ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ന നേതൃത്വത്തിൽ ആയിരിക്കും അന്വേഷണം. നടക്കുകയെന്ന് മന്ത്രാലം അറിയിച്ചു. മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഫോറൻസിക് സയൻസ് ലാബുകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധരും അന്വേഷണത്തിന്റെ ഭാഗമാകും.
പ്രത്യേക സംഘം രജൗരിയിലെ ഗ്രാമം സന്ദർശിച്ച് വിശദാംശങ്ങൾ ശേഖരിക്കും. പ്രാദേശിക നേതൃത്വവുമായ സഹകരിച്ചായിരിക്കും നടപടി. പ്രദേശത്തുള്ളവർക്ക് കൃത്യമായ അടിയന്കര സഹായം എത്തിക്കാൻ സമിതി ഇടപെടും. സാഹചര്യം നിയന്ത്രിക്കാനും ഇടപെടാനും പ്രമുഖരെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മരണകാരണം സംഘം കണ്ടെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബർ 7 മുതലാണ് അജ്ഞതാ രോഗം ബാധിച്ച് തുടങ്ങിയത്. ആദ്യം പ്രദേശത്തെ ഒരു കുടുംബത്തിലെ 7 പേരാണ് രോഗബാധിതരായത്. ഒരു സമുഗായിക പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് രോഗം ബാധിച്ചത്. പിന്നീട് ഈ കുടുംബത്തിലെ 5 പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷം ഡിസംബർ 12 ന് ഈ കുടുംബവുമായി ബന്ധപ്പെട്ട 9 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വീണ്ടും മരണപ്പെട്ടു.
ഒരു മാസങ്ങൾക്ക് ശേഷം ജനവരി 12 ന് മറ്റൊരു കുടുംബത്തിലെ 10 പേർ രോഗബാധിതരായി ചികിത്സ തേടി. ഇവരും ഒരു പൊതുപരിപാടിക്കിടെ ഭക്ഷണം കഴിച്ചിരുന്നു. സംഭവത്തിൽ 7കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 5 കുട്ടികൾ കൊല്ലപ്പെടുകയും ആറ് പേരുടെ നില അതീവഗുരുതരമാകുകയും ചെയ്തു. രോഗം ബാധിച്ച ഒരു മുതിർന്ന സ്ത്രീ വെളളിയാഴ്ച മരണത്തിന് കീഴടങ്ങി.
അതേസമയം തുടർമരണങ്ങൾ പകർച്ചവ്യാധിയെ തുടർന്ന് ആകാൻ സാധ്യത ഇല്ലെന്നാണ് പ്രാദേശിക ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും രീതിയിലുള്ള വൈറസ്-ബാക്ടീരിയൽ പ്രശ്നങ്ങളാണോയെന്ന് പരിശോധിച്ചെങ്കിലും നെഗറ്റീവ് തന്നെയായിരുന്നു ഫലം. എന്നാൽ സിഎസ്ഐആർ-ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർച്ച് (ഐഐടിആർ) നടത്തിയ ടോക്‌സിക്കോളജിക്കൽ അനാലിസിസിൽ ചിലരുടെ ശരീരങ്ങളിൽ വിഷാംശം പോലുള്ള എന്തോ കണ്ടെത്തിയിിട്ടുണ്ട്. അതേസമയം പ്രദേശത്ത് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ രജൗരി പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.