CrimeKeralaNews

13 വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛന് മരണംവരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി

കണ്ണൂർ: പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. കണ്ണൂർ കുറുമാത്തൂരിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലാണ് 13കാരി പിതാവിന്റെ പീഡനത്തിന് ഇരയായി​ ​ഗർഭിണി ആയത്. 2019 മുതൽ കുട്ടി പീഡനത്തിന് ഇരയായിരുന്നു. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ രാജേഷ് ആണ് കുട്ടിയുടെ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചത്. 

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ​ഗർഭിണിയാണെന്ന് അറിയുന്നത്. ആദ്യഘട്ടത്തിൽ ഒരു ബന്ധുവിന്റെ പേരാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ കൗൺസിലിം​ഗിനിടെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറയുകയായിരുന്നു. പിതാവ് അപ്പോഴേയ്ക്കും വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker