KeralaNews

ട്രെയിന്‍ ഗതാഗതം സ്തംഭനത്തിലേക്ക്,12 ട്രെയിനുകള്‍ കൂടി സര്‍വ്വീസ് നിര്‍ത്തി

കൊച്ചി: കൊവിഡ്‌ 19 പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ കൂടി റെയില്‍വേ റദ്ദാക്കി. സ്‌പെഷ്യല്‍ ട്രെയിനുകളാണ് കൂടുതല്‍ റദ്ദാക്കിയത്. യാത്രക്കാര്‍ കുറഞ്ഞതും ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായി. വ്യാഴാഴ്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (20, 22, 23, 25, 26, 27, 29, 30)

കണ്ണൂര്‍ -തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ്(21, 23, 24, 26, 27, 28, 30, 31)

ലോകമാന്യതിലക് -എറണാകുളം തുരന്തോ എക്‌സ്പ്രസ്(21, 24, 28, 31)

എറണാകുളം ജംഗ്ഷന്‍ -ലോകമാന്യ തിലക് തുരന്തോ എക്‌സ്പ്രസ്(22, 25, 29, ഏപ്രില്‍ ഒന്ന്)

തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(21, 28)

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം വീക്ക്ലി സൂപ്പര്‍ഫാസറ്റ് എക്‌സ്പ്രസ്(22, 29)

മാംഗ്ലൂര്‍ സെന്‍ട്രല്‍-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (വെള്ളി മുതല്‍ ഈ മാസം 31 വരെ)

തിരുവനന്തപുരം -മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (ശനി മുതല്‍ ഏപ്രില്‍ ഒന്നു വരെ)

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (വെള്ളി മുതല്‍ 31 വരെ)

തിരുവനന്തപുരം സെന്‍ട്രല്‍-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ് (വെള്ളി മുതല്‍ 31 വരെ)

നിലന്പൂര്‍ റോഡ്-കോട്ടയം പാസഞ്ചര്‍ ട്രെയിനിന്റെ 25, 26 തീയതികളിലെ അങ്കമാലിക്കും കോട്ടയത്തിനുമിടയില്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഇതേ തീയതികളില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ അങ്കമാലിക്കും എറണാകുളത്തിനുമിടയില്‍ സര്‍വീസും റദ്ദാക്കി.

31 വരെ ചെങ്കോട്ട, കൊല്ലം, പുനലൂര്‍ വഴി പോകുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മാസം 31 വരെ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ കൊല്ലം മുതല്‍ പുനലൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button