31.3 C
Kottayam
Saturday, September 28, 2024

പത്താം ക്ലാസ് യോ​ഗ്യത, പോസ്റ്റ് ഓഫീസിൽ ജോലി: ഒഴിവുകൾ 30,041, കേരളത്തിലും ഒഴിവ്, അപേക്ഷിക്കേണ്ടതിങ്ങനെ

Must read

ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ.

വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഓ​ഗസ്റ്റ് 23 ആണ്. മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെടെ പഠിച്ച് പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

1. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക.
2. ഹോംപേജിൽ, ‘GDS റിക്രൂട്ട്‌മെന്റ് 2023’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. അപേക്ഷിക്കുന്നതിന് മുമ്പ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക.
4. അപേക്ഷ സമർപ്പിക്കാൻ ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
5. ആവശ്യമായ വിവരങ്ങൾ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നിർദ്ദേശിച്ച എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
6. അപേക്ഷാ ഫീസിനുള്ള പേയ്‌മെന്റ് നിർദ്ദിഷ്ട രീതിയിൽ നടത്തുകയും അപേക്ഷ ഫോം സമർപ്പിക്കുകയും ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

Popular this week