28.8 C
Kottayam
Sunday, April 28, 2024

സൈക്കിളിൽ വീട്ടിലേക്ക് പോകവെ ട്രക്ക് ഇടിച്ചു, ലണ്ടനിൽ നിതി ആയോ​ഗ് മുൻ ജീവനക്കാരിക്ക് ദാരുണാന്ത്യം

Must read

ലണ്ടന്‍: നിതി ആയോ​ഗിലെ മുൻ ജീവനക്കാരി ചീസ്ത കൊച്ചാർ ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു. വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് 33 കാരിയായ ചീസ്തയെ ട്രക്ക് ഇടിച്ചത്.  ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാനാണ് ഇം​ഗ്ലണ്ടിലേക്ക് പോയത്. നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്താണ് മരണ വാർത്ത പുറത്തുവിട്ടത്.

ഈ മാസം 19ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന വേളയിൽ ഭർത്താവ് പ്രശാന്ത് മുമ്പിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ചെയിസ്ത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചെയിസ്ത കൊച്ചാർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെന്‍റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് താമസം മാറിയത്.

നേരത്തെ ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങിൽ പഠിച്ചിട്ടുണ്ട്. 2021-23 കാലയളവിൽ നീതി ആയോഗിലെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു.

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനൻറ് ജനറൽ ഡോ എസ് പി കൊച്ചാറിന്‍റെ മകളാണ്  ചെയിസ്ത കൊച്ചാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week