വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതി ശരത് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മസ്ക്കറ്റില്‍ നിന്ന് ബാംഗ്ലൂരിലെത്തിയ ഇയാളെ വിമാനത്താവളം അധികൃതര്‍ തടഞ്ഞുവെച്ച് കേരളാ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സ്റ്റേറ്റ് ഇന്‍റര്‍പോള്‍ ലെയ്സണ്‍ ഓഫീസറും ഇന്‍റര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോഡിനേഷന്‍ ടീം മേധാവിയുമായ ഐ ജി എസ് ശ്രീജിത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പോലീസ് സംഘം പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിച്ചു. ഇതേ കേസിലെ മറ്റൊരു പ്രതിയായ ജിഷ്ണുവിനെ ഇന്‍റര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോഡിനേഷന്‍ ടീമിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അബുദാബിയില്‍ നിന്ന് പിടികൂടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News