CrimeNews

ബൈക്ക് ഷോറൂമിൽ പണിയെടുക്കുന്നു; ശമ്പളം വർധിപ്പിക്കണമെന്ന് യുവാവ്; ആവശ്യം നിരസിച്ച് കമ്പനി; പ്രതികാരമായി ജോലിസ്ഥലത്ത് കവര്‍ച്ച നടത്തി യുവാവ്‌

ഡൽഹി: ഡൽഹിയിൽ നടന്നൊരു വ്യത്യസ്തമായ മോഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഒരു യുവാവ് അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് തന്നെ മോഷണം നടത്തിയതാണ് സംഭവം. യുവാവിന്റെ പ്രതികാര ബുദ്ധിയിൽ തെളിഞ്ഞതാണ് ഇത്തരത്തിലുള്ളൊരു മോഷണം.

ശമ്പളം വർധിപ്പിക്കണമെന്ന അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് യുവാവ് സ്വന്തം ജോലിസ്ഥലത്ത് നിന്ന് 6 ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്ടിച്ചയാളെ ഡൽഹി പോലീസ് പിടികൂടി. ബൈക്ക് ഷോറൂമിലാണ് മോഷണം നടന്നത്. 20 വയസുകാരനായ ഹസൻ ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപയും വിലകൂടിയ രണ്ട് ക്യാമറകളും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. ബാക്കിയുള്ള മോഷണ വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിചിത്ര വീർ വ്യക്തമാക്കി.

ഡിസംബർ 31 ന് ആണ് മോഷണ സംഭവം നടന്നത്. ഡൽഹിയിലെ നറൈനയിലെ ഷോറൂമിൽ നിന്ന് 6 ലക്ഷം രൂപയും നിരവധി ഇലക്ട്രോണിക് വസ്തുക്കളും മോഷണം പോയെന്ന പരാതിയിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. ഇതിനു ശേഷം സിസിടിവി ദൃശ്യങ്ങളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ ഒടുവിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.

ഒരു വർഷത്തിലേറെയായി ഷോറൂമിൽ ടെക്‌നിക്കൽ സ്റ്റാഫായി ജോലി ചെയ്യുകയാണ് ഹസൻ. മോഷണം നടത്താനായി വന്ന സമയത്ത് സ്ഥാപനത്തിലേക്കുള്ള എൻട്രി സ്വന്തം ഐഡിയിൽ നിന്നും ആകാതിരിക്കാൻ ഇയാൾ ജോലിസ്ഥലത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.

ഒരു വർഷത്തിലേറെയായി ഷോറൂമിൽ ജോലി ചെയ്തിരുന്ന ടെക്‌നിക്കൽ സ്റ്റാഫായ ഖാൻ, തിരിച്ചറിയൽ രേഖയിൽ നിന്ന് രക്ഷപ്പെടാൻ തൻ്റെ കഴിവുകൾ ഉപയോഗിച്ച് ജോലിസ്ഥലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. ഹെൽമെറ്റും ധരിച്ചാണ് ഇയാൾ ഷോറൂമിൽ മോഷണത്തിന് എത്തിയത്. ശമ്പള വർധന നൽകാതിരുന്നതാണ് ഇങ്ങനെയൊരു കൃത്യത്തിന് മുതിരാൻ കാരണമായതെന്ന് ചോദ്യം ചെയ്യലിൽ ഹസൻ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker