25.4 C
Kottayam
Friday, October 4, 2024

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം; ദേശീയ ടീമിലെ 16-ാം നമ്പർ ജേഴ്‌സി പിൻവലിച്ചു

Must read

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു.

ടോക്യോ ഒളിമ്പിക്‌സിലും പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് അര്‍ഹിക്കുന്ന ആദരമാണ് ഇപ്പോള്‍ ഹോക്കി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് പതിറ്റാണ്ടോളം അഭിമാനത്തോടെ ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പര്‍ ജേഴ്‌സി ഇനി സീനിയര്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല.

പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് നേരത്തേ തന്നെ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ തന്റെ വിരമിക്കല്‍ ഗംഭീരമാക്കാനും അദ്ദേഹത്തിനായി. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.

അതേസമയം കളിക്കളത്തില്‍നിന്നു വിരമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. താരത്തെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍...

‘ഇസ്രയേല്‍ രക്തദാഹി’; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍...

ഒരു കപ്പലിൽനിന്ന് മാത്രം 10,330 കണ്ടെയ്‌നറുകൾ; വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു നേട്ടംകൂടി

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചു. ഇന്ത്യയില്‍ ഒരു കപ്പലില്‍നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍...

Popular this week