News
കോഴിക്കോട് ലഹരിയ്ക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News