![](https://breakingkerala.com/wp-content/uploads/2025/01/honour-killing-780x470.jpg)
ഹൈദരാബാദ്: തെലങ്കാന സൂര്യപേട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുസി നദിയിലെ കനാലിൻ്റെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണ(32) ആണ് മരിച്ചത്. ദുരഭിമാനക്കൊലയാണെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെ പിള്ളാമരിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൃഷ്ണയുടെ ഭാര്യ കോട്‌ല ഭാർഗവിയുടെ പിതാവ് കോട്‌ല സെയ്ദുലു, സഹോദരങ്ങളായ കോട്‌ല നവീൻ, കോട്‌ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ആറുമാസം മുമ്പായിരുന്നു കൃഷ്ണയുടെ വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനാൽ ബന്ധുക്കളിൽനിന്ന് എതിർപ്പും ഭീഷണിയും ഉണ്ടായിരുന്നതായി കൃഷ്ണയുടെ പിതാവ് ഡേവിസും ഭാര്യ ഭാർഗവിയും ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News