മലപ്പുറം: കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്വോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലപ്പുറം ജില്ലയിൽനിന്നും കാപ്പ ചുമത്തി നാട് കടത്തി. മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് തെക്കൂട്ട് വീട്ടിൽ മുഹമ്മദ് നബീലിനെ (26)യാണ് നാടുകടത്തിയത്.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്വോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ, മുതലുകൾക്ക് നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ നിരവധി കേസുകളിൽ ഉൾപെട്ട പാലപ്പെട്ടി തട്ടുപ്പറമ്പ് സ്വദേശി തെക്കൂട്ട് വീട്ടിൽ മുഹമ്മദ് നബീലിനെ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കി തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഉത്തരവിറക്കിയത്.