News

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി താഴെ വീണ യുവാവിന് ദാരുണാന്ത്യം. മണികൊണ്ടയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സഹോദരനെ വിഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

സ്വകാര്യ കമ്പനി ജീവനക്കാരനായ 32കാരന്‍ സാമുവല്‍ സുജീതാണ് മരിച്ചത്. മണികൊണ്ട ഗാര്‍ഡനില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പമായിരുന്നു സാമുവലിന്റെ താമസം. രണ്ടാംനിലയില്‍ ചുറ്റുമതില്‍ നിര്‍മിച്ചിട്ടുണ്ടായിരുന്നില്ല.

വിഡിയോ കോളിനിടെ സാമുവല്‍ കാല്‍ വഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സാമുവല്‍ മരിച്ചു. തലക്കേറ്റ മാരകപരിക്കാണ് മരണ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker