പാലക്കാട്: യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ വാലിപറമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്.
പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഹരു ഷാളിന്റെ രണ്ട് അറ്റത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സഹോദരൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ആലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News