KeralaNews

യുവദമ്പതിമാർ വീട്ടിൽ മരിച്ചനിലയിൽ

കാസര്‍കോട്: പെര്‍ള കണ്ണാടിക്കാനയില്‍ ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇഷ്ടിവയലിലെ വസന്ത്, ഭാര്യ ശരണ്യ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

വെള്ളിയാഴ്ച രാത്രിയോടെ അയല്‍ക്കാരാണ് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരുടെ വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയായിട്ടും ഇവരെ പുറത്തുകാണാതിരുന്നതോടെ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷം മുമ്പാണ് ഒരേസമുദായത്തില്‍പ്പെട്ട വസന്തും ശരണ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ മാത്രമായിരുന്നു കണ്ണാടിക്കാനയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button