പാലക്കാട്: നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ കേരളം ഞങ്ങളിങ് എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാടും ചേലക്കരയിലും വയനാട്ടിലും ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും പാലക്കാട് ബി.ജെ.പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിലെ ജനതയോട് എത്ര പറഞ്ഞാലും തീരാത്തത്രയും നന്ദിയും കടപ്പാടുമുണ്ട്. തൃശ്ശൂര്‍ എനിക്ക് ഇഷ്ടമാണ്. തൃശ്ശൂര്‍ എനിക്ക് വേണം. എന്നിട്ടേ ഞാന്‍ പറഞ്ഞുള്ളൂ തൃശ്ശൂര്‍ ഞാന്‍ ഇങ്ങ് എടുക്കുവാ എന്ന്. പക്ഷേ പാലക്കാട് എനിക്കത് മാറ്റി പറയേണ്ടി വരും. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും, സുരേഷ് ഗോപി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News